ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതികളും പോലീസും കൂടുതൽ സംവേദനക്ഷമതയും അനുകമ്പയും പുലർത്തണമെന്നും അനുചിതമായ ഭാഷാപ്രയോഗങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചുകൊണ്ടുള്ള രാജ്യവ്യാപക മാർഗ്ഗരേഖയ്ക്ക് സുപ്രീം കോടതി അംഗീകാരം നൽകി. നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ വിദഗ്ദ്ധ സമിതി തയ്യാറാക്കിയ സമഗ്രമായ ഹാൻഡ്ബുക്കിലെ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും രാജ്യത്തെ എല്ലാ കോടതികളും കർശനമായി പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. ......
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ ഇതുവരെ 13 ഇന്ത്യക്കാർ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. ഫെബ്രുവരി 28ന് ആരംഭിച്ച ഇറാൻ–യുഎസ് സംഘർഷത്തിന് ശേഷമുള്ള കണക്കുകളാണിതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ. ......
ന്യൂഡൽഹി: സമീപകാല തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾ ഗൗരവമായി വിലയിരുത്തി പാർട്ടിയിൽ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ സി.പി.എം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി എം.എ. ബേബി. ......
ഇന്ന് രാത്രി ഇന്ത്യൻ സമയം 8.17ന് യാത്ര ആരംഭിക്കും. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമില് നിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ് 29 ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര. ......
ന്യൂഡൽഹി:അവധിക്കാലങ്ങളിലും ഉത്സവ സീസണുകളിലും ഗൾഫ് മലയാളി പ്രവാസികളെ പിഴിഞ്ഞൂറ്റുന്ന വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്ക് ഒടുവിൽ സുപ്രീം കോടതിയുടെ ഇടപെടലിലൂടെ പൂട്ടു വീഴുകയാണ്. വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പ്രവാസികളെ ചൂഷണം ചെയ്ത് അമിത നിരക്ക് ഈടാക്കുന്നത് തടയാനും ലക്ഷ്യമിട്ടുള്ള നിയമത്തിന്റെ ചട്ടങ്ങൾ തയ്യാറായതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
ടിക്കറ്റ് കൊള്ളയ്ക്ക് നിരന്തരം ഇരയാവുന്ന മലയാളി പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്നതാണ് കോടതിയുടെ ഈ ഇടപെടൽ. ......
നാഗ്പൂർ: ആവശ്യമായ നിയമപരമായ മുൻകരുതലുകളോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ പോലീസ് ഉദ്യോഗസ്ഥർ സ്ത്രീയുടെ കിടപ്പുമുറിയിൽ പ്രവേശിക്കുന്നതും മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നതും ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരമുള്ള സ്വകാര്യതയുടെയും അന്തസ്സിന്റെയും ഗുരുതരമായ ലംഘനമാണെന്ന് ബോംബെ ഹൈക്കോടതി പ്രഖ്യാപിച്ചു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023 അനുശാസിക്കുന്ന നടപടിക്രമങ്ങൾ അവഗണിച്ചുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് തന്നിഷ്ടപ്രകാരം പ്രവർത്തിക്കാൻ അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ഊർമ്മിള ജോഷി ഫാൽക്കെ, നിവേദിത പി. മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ......
സ്വതന്ത്രവും സുതാര്യവും, നിയമാധിഷ്ഠിതവുമായ ഒരു ഇന്തോ-പസഫിക് മേഖല പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ച് ഇന്ത്യയും ജപ്പാനും
ഇന്ത്യയും ജപ്പാനും തമ്മിൽ എട്ടാമത് പ്രതിരോധ നയ സംഭാഷണം ഇന്ന് (ജൂലൈ 13) ജപ്പാനിലെ ടോക്കിയോയിൽ നടന്നു. ഇന്ത്യൻ പ്രതിനിധി സംഘത്തെ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങ്ങും ജാപ്പനീസ് സംഘത്തെ അന്താരാഷ്ട്രകാര്യ പ്രതിരോധ ഉപമന്ത്രി ശ്രീ കാനോ കോജിയും നയിച്ചു. ......
ന്യൂഡൽഹി: ഭാര്യയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം.......
ന്യൂഡൽഹി: കൊട്ടക് അസറ്റ് മാനേജ്മെന്റ് കമ്പനി, മാനേജിങ് ഡയറക്ടർ നിലേഷ് ഷാ, മറ്റ് അഞ്ച് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സ്വീകരിച്ച നടപടികളും ചുമത്തിയ പിഴയും സുപ്രീംകോടതി ശരിവെച്ചു. മ്യൂച്വൽ ഫണ്ട് ചട്ടങ്ങൾ ലംഘിച്ചെന്ന കേസിലായിരുന്നു സെബി ഇവർക്കെതിരെ പിഴ ചുമത്തിയത്. കൊട്ടക് എഎംസിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യൂണിറ്റ് ഉടമകളുടെ താൽപര്യം മാത്രം മുൻനിർത്തി നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളേണ്ട ചുമതല ലംഘിച്ചതായാണ് സെബി കണ്ടെത്തിയത്. ......
ബംഗളുരു: നിശ്ചയദാർഢ്യമുള്ള നഗരവികസന മന്ത്രി കൃഷ്ണ ബൈരെഗൗഡ ഫുട്ട്പാത്ത് കയ്യേറ്റം ഒഴിപ്പിക്കുന്ന ദൗത്യവുമായി മുന്നേറുകയാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പൂർണ്ണപിന്തുണ അദ്ദേഹത്തിനുണ്ട്. ഒഴിപ്പിക്കൽ നടപടി നേരിട്ട് വിലയിരുത്താൻ ചില സുപ്രധാന സ്ഥലങ്ങൾ കൃഷ്ണ ബൈരെഗൗഡയോടൊപ്പം മുഖ്യമന്ത്രിയും സന്ദർശിച്ചിരുന്നു. ഫുട്ട്പാത്തുകൾ കയ്യേറി കച്ചവടം ചെയ്യുന്ന വ്യാപാരികളെ ഒഴിപ്പിക്കേണ്ടത് അടിയന്തര ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ......